പെണ്‍കുട്ടികള്‍ക്ക് വെബ് 3 സാങ്കേതിക വിദ്യയില്‍ പഠനാവസരം;ഒരുക്കുന്നത് വിമന്‍ ഇന്റന്‍സ് എന്‍എഫ്ടിയും ജിബിഡബ്ല്യുഎയും

വിമന്‍ ഇന്റന്‍സ് എന്‍എഫ്ടിയും ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ വിമന്‍ അലയന്‍സും ചേര്‍ന്ന് വെബ് 3 സാങ്കേതിക വിദ്യയില്‍ പെണ്‍കുട്ടികള്‍ക്ക് പഠനാവസരമൊരുക്കുന്നു. ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. (web 3 technology learning opportunity for girls)
വെബ് 3 മേഖലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിലൂടെ തൊഴില്‍ മേഖലകളിലെ ലിംഗ അസമത്വം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. വിമന്‍ ഇന്റന്‍സ് എന്‍എഫ്ടിയും ഗ്ലോബല്‍ ബ്ലോക്ക് ചെയിന്‍ വിമന്‍ അലയന്‍സും സംയുക്തമായാണ് ആശയം നടപ്പാക്കുന്നത് . ഇതാദ്യമായാണ് ഏഷ്യന്‍ ആഫ്രിക്കന്‍ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളില്‍ ഏഴായിരത്തില്‍ പരം പെണ്‍കുട്ടികള്‍ക്ക് പഠനാവസരം ഒരുങ്ങുന്നത്.
Read Also: സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം: സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ്
ഗണിത ശാസ്ത്ര സാങ്കേതിക എന്‍ജിനീയറിങ് വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുക എന്നതാണ് വിന്നും ജിബിഡബ്ല്യുഎയും ലക്ഷ്യമിടുന്നത്. വിന്‍, ബിയോണ്ട് പിങ്ക് ആപ്പ്, വുമെന്റര്‍ തുടങ്ങിയവയുടെ സ്ഥാപക ഡോ.ബിന്ദു ശിവശങ്കരന്‍ നായരും വിന്നിന്റെ സഹ സ്ഥാപകന്‍ താരക പ്രഭുവുമാണ് പദ്ധതിയുടെ അമരക്കാര്‍. ഒപ്പം ക്രിപ്‌റ്റോ കറന്‍സി കംപ്ലയന്‍സ് സ്‌പെഷ്യലിസ്റ്റായ മൊദുപേ അറ്റീപിയും അമരത്ത് ഉണ്ടാകും. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് പങ്കാളിത്തം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
Story Highlights: web 3 technology learning opportunity for girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here