ഏറ്റവും കൂടുതൽ നികുതി കൃത്യമായി അടച്ചു; അക്ഷയ് കുമാറിന് ആദായനികുതി വകുപ്പിന്റെ അനുമോദനം

വിനോദ വ്യവസായത്തിൽ നിന്ന് ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തിയായി അക്ഷയ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. കൃത്യമായി വലിയ തുക നികുതി അടയ്‌ക്കുന്നതിനാൽ താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നൽകി. (Akshay Kumar Becomes the Highest Taxpayer, Receives Samman Patra)
കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി അക്ഷയ് കുമാർ നിലനിർത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ യുകെയിലാണ് താരമിപ്പോൾ. അതിനാൽ നടന് വേണ്ടി അദ്ദേഹത്തിന്റെ ടീം ബഹുമതി പത്രം ഏറ്റുവാങ്ങി.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടനാണ് അക്ഷയ് കുമാർ. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വർഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിൽ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടനെ റിലീസിനൊരുങ്ങിയിരിക്കുന്ന അക്ഷയ്കുമാർ ചിത്രം.
Story Highlights: Akshay Kumar Becomes the Highest Taxpayer, Receives Samman Patra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here