വംശീയ വിവേചന വിവാദം; സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് ബോർഡ് രാജിവച്ചു

സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് ബോർഡ് രാജിവച്ചു. മുൻ താരങ്ങളായ മജീദുൽ ഹഖും ഖാസിം ഷെയ്ഖും ടീമിൽ വംശീയ വിവേചനമുണ്ടെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് രാജി. വിവേചനം അനുഭവിക്കേണ്ടിവന്നവരോട് ക്ഷമാപണം നടത്തിക്കൊണ്ടാണ് ബോർഡ് രാജിവച്ചത്. താരങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെ ഒരു സ്വതന്ത്ര ഏജൻസി നടത്തിയ അന്വേഷണം ടീമിൽ വംശീയ വിവേചനം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
തൊലിനിറത്തിൻ്റെ പേരിൽ വിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന താരങ്ങളുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്ലാൻ4സ്പോർട് എന്ന സ്വതന്ത്ര ഏജൻസിയെ ആണ് അന്വേഷണത്തിനായി സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് നിയമിച്ചത്. നൂറുകണക്കിന് ആളുകളിൽ നിന്ന് മൊഴിയെടുത്ത ഏജൻസി ടീമിൽ വംശീയ വിവേചനമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Story Highlights: Cricket Scotland board resigns racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here