സോണിയ ഗാന്ധിയെ നാളെ ചോദ്യം ചെയ്യും; പ്രതിഷേധത്തിന് അനുമതിയില്ല; ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്

സോണിയ ഗാന്ധിക്കെതിരായ ഇ. ഡി നടപടിയിൽ പ്രതിഷേധിച്ച് രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചുവെന്ന് കോൺഗ്രസ്. നാളെ എ.ഐ.സി.സി ആസ്ഥാനത്ത് സത്യഗ്രഹം സംഘടിപ്പിക്കും. നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.(delhi police deny permission for congress protest)
പ്രതിപക്ഷ കക്ഷി നേതാക്കളുമായി രാവിലെ നടത്തുന്ന ചർച്ചയില്‍ പാർലമെന്റിലെ പ്രതിഷേധ രീതിക്ക് അന്തിമ രൂപം നൽകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. നാളെ രാജ്യവ്യാപക സത്യാഗ്രഹ സമരത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തത്. സത്യഗ്രഹം സമാധാനപരമായി നടത്തണം എന്നാണ് നേതാക്കളുടെ നിര്‍ദ്ദേശം. ഡൽഹിയിലെ സത്യഗ്രഹത്തിൽ എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ പങ്കെടുക്കും. കേസില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നാളെ ഹാജരാകാൻ നോട്ടീസ് നൽകിയത്.
Story Highlights: delhi police deny permission for congress protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here