‘തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല’; പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭർത്താവിനെയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭർത്താവിനെയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി എന്ന ഗ്രാമത്തിലെ രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. (honor killing in tamilnadu thoothukkudi)
ഇരട്ടക്കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പെൺകുട്ടിയുടെ പിതാവ് മുത്തുക്കുട്ടി വൈകിട്ട് പൊലീസ് പിടിയിലായി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ മുത്തുക്കുട്ടിയെ രാത്രി എട്ട് മണിയോടെ തൂത്തുക്കുടി എട്ടയപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് രേഷ്മ. പ്രദേശത്തുതന്നെയുള്ള മണികരാജും രേഷ്മയും ഏതാനം ദിവസം മുമ്പാണ് വിവാഹിതരായത്. കൂലിപ്പണിക്കാരനായ വടിവേലിന്‍റെ മകൻ മണികരാജുമായുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ മുത്തുക്കുട്ടി ശക്തമായി എതിർത്തിരുന്നു.
രണ്ട് ദിവസം മുമ്പ് ഇരുവരും കോവിൽപ്പട്ടിയിൽ തിരികെയെത്തിയപ്പോൾ തന്നെ രേഷ്മയുടെ വീട്ടുകാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നാട്ടുപഞ്ചായത്ത് ഇടപെട്ട് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും മുത്തുക്കുട്ടി വൈരാഗ്യം തീരാതെ ഇന്ന് വൈകിട്ട് വീട്ടിലെത്തി മകളെയും ഭർത്താവിനേയും വെട്ടിക്കൊല്ലുകയായിരുന്നു.
Story Highlights: honor killing in tamilnadu thoothukkudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here