Advertisement

76 ബൈക്കുകൾ മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ അഭ്യാസ പ്രകടനങ്ങളുടെ വിഡിയോ; കൈയ്യോടെ പൊക്കി പൊലീസ്

July 25, 2022
Google News 3 minutes Read

ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് അഭ്യാസപ്രകടനം നടത്തിയയാളെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 76 ബൈക്കുകളാണ് മൂന്ന് വർഷത്തിനിടെ സുഹൈൽ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങളിൽ 53 എണ്ണം ഹോണ്ട ഡിയോയും ഒമ്പതെണ്ണം ഹോണ്ട ആക്ടീവയുമാണ്.(man steals 76 bikes posts wheelie stunts on instagram)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങളുടെ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ കായികതാരമെന്നാണ് ഇയാൾ തന്നെ വിശേഷിപ്പിക്കുന്നത്. വാഹനങ്ങൾ മോഷ്ടിച്ച ശേഷം നമ്പർ പ്ലേറ്റ് മാറ്റിയാണ് ഉപയോഗിക്കുന്നത്.

Story Highlights: man steals 76 bikes posts wheelie stunts on instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here