Advertisement

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനക്രമം; തീയതി പുതുക്കി; ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും

July 25, 2022
Google News 2 minutes Read

സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന്റെ തീയതി പുതുക്കി.ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്‌ച നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും.അപേക്ഷ സ്വീകരിക്കുന്ന നടപടികൾ പൂർത്തിയായി. (plus one admission kerala date extends)

സിബിഎസ്ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കന്ററി പ്രവേശനം നീളാൻ കാരണം. ഇത് അടിസ്ഥാനമാക്കിയാണ് പ്രവേശനത്തിനുള്ള മറ്റ് നടപടികളുടെ സമയക്രമം സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചത്.

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ 18 നായിരുന്നു. എന്നാൽ ജൂലൈ 22 ന് കേസ് പരിഗണിച്ചപ്പോൾ ഫലം പ്രഖ്യാപിച്ചതായി സിബിഎസ്ഇ അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ അപേക്ഷ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന കുട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചാണ് ഇന്ന് വൈകിട്ട് 5 മണിവരെ സമയം നീട്ടി നൽകിയത്.

Story Highlights: plus one admission kerala date extends

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here