Advertisement

ആന്റിബയോട്ടിക്‌സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമാണ്

July 25, 2022
Google News 2 minutes Read

നിരവധി അസുഖങ്ങൾക്കായി ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കേണ്ടി വരുന്നവരാണ് നമ്മളിൽ ഭൂരിഭാഗമാളുകളും. ഡോക്ടർമാർ അസുഖങ്ങൾ ഭേദമാകാൻ ആന്റിബയോട്ടിക്കുകൾ നിർദേശിക്കാറുണ്ട്. ഡോക്ടർമാർ നിർദേശിച്ച പ്രകാരം കൃത്യമായി ആന്റിബയോട്ടിക്‌സ് കഴിച്ചാൽ അസുഖം ഭേദമാകുകയും ചെയ്യും. എന്നാൽ യഥാസമയം കഴിക്കാതെ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാണ് ആന്റിബയോട്ടിക്കുകൾ നൽകുക.(take antibiotics properly follow this methods)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ആന്റിബയോട്ടിക്കുകൾ വളരെ ശക്തിയേറിയ മരുന്നുകളാണ്, ആവശ്യമുള്ളപ്പോൾ മാത്രം അവ കഴിക്കുക: ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ നശിപ്പിക്കാനാണ് അവ പ്രവർത്തിക്കുന്നത്. അതിനാൽ വൈറൽ അണുബാധകൾക്ക് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുന്നത് നല്ലതല്ല. നിങ്ങളുടെ അസുഖം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെന്ന് മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക.

വെള്ളത്തോടൊപ്പം ആൻറിബയോട്ടിക്കുകൾ കഴിക്കുക: ആന്റിബയോട്ടിക്കുകൾ എല്ലായ്‌പ്പോഴും വെള്ളത്തോടൊപ്പമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. വയറുവേദന പോലുള്ള പാർശ്വഫലങ്ങൾ കുറയ്‌ക്കുന്നതിന് അത് സഹായിക്കും. കൂടാതെ മരുന്ന് പെട്ടെന്ന് ശരീരത്തിൽ പിടിക്കാനും വൃക്കകൾക്കും കരളിനും പാർശ്വഫലമായി തകരാറുകൾ സംഭവിക്കുന്നത് തടയുന്നതിനും അത് സഹായിക്കും.

ആശയക്കുഴപ്പമോ, സംശയമോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക: സ്വയം ചികിത്സ നടത്തി ആന്റിബയോട്ടിക്കുകൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമോ സംശയമോ ഉണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. മരുന്നുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച് എപ്പോഴും ചോദിച്ചറിയുക. അവ മനസിലാക്കിയാൽ അതിനനുസരിച്ച് നിങ്ങൾക്ക് സജ്ജമായി ഇരിക്കാം. അതുമല്ലെങ്കിൽ കുറഞ്ഞ അളവിൽ മരുന്നുകൾ നിർദേശിക്കാൻ ഡോക്ടറോട് പറയാവുന്നതാണ്.

ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ചില ഭക്ഷണപാനീയങ്ങൾ ഒഴിവാക്കണം അസിഡിക് പദാർത്ഥങ്ങൾ, പാൽ, മദ്യം എന്നിവ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മാറ്റിനിർത്തിയാൽ പാർശ്വഫലങ്ങൾ ഒഴിവാക്കാവുന്നതാണ്.

അലർജിയെ അവഗണിക്കരുത്: ആന്റിബയോട്ടിക്കുകൾ കഴിച്ചതിന് ശേഷം നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അലർജിയോ ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിച്ച് ഉപയോഗം നിർത്തുക. ശരീരത്തിൽ തടിപ്പ്, പനി, ശ്വാസംമുട്ടൽ തുടങ്ങി പലതരത്തിൽ അലർജിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കാം. ഡോക്ടർ ആന്റിബയോട്ടിക്കുകൾ നിർദേശിക്കുമ്പോൾ അലർജിയുടെ കാര്യം നേരത്തെ അറിയാമെങ്കിൽ ഡോക്ടറോട് സൂചിപ്പിക്കുക.

ഭക്ഷണം കഴിച്ചതിന് ശേഷം ആന്റിബയോട്ടിക്കുകൾ കഴിക്കുക: ഓഗ്‌മെന്റിൻ, മെട്രോണിഡാസോൾ തുടങ്ങിയ ശക്തിയേറിയ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ ആദ്യം ഭക്ഷണം കഴിച്ചിരിക്കണം. മരുന്നിനെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.

ലിക്വിഡ് ആന്റിബയോട്ടിക്കുകൾ കുലുക്കി ഉപയോഗിക്കുക: കുട്ടികൾക്ക് ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുമ്പോൾ പലപ്പോഴും ലിക്വിഡ് രൂപത്തിലാകും ലഭിക്കുക. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കുലുക്കാൻ ശ്രദ്ധിക്കണം.

Story Highlights: take antibiotics properly follow this methods

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here