Advertisement

ജനശബ്ദത്തെ ഭയക്കുന്ന മോദി ഭരണകൂടം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്; വിമർശനവുമായി വി ടി ബൽറാം

July 25, 2022
Google News 2 minutes Read

ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്‌തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ പ്ലക്കാർഡുകൾ പാർലമെന്റിനകത്ത് ഉയർത്തിയതിന്റെ പേരിലാണ് ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതിമണി എന്നീ നാല് കോൺഗ്രസ് എംപിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അതും ഒരു ദിവസത്തേക്കല്ല, ഈ സമ്മേളന കാലയളവ് മുഴുവനുമായിട്ടാണ് സസ്പെൻഷൻ. പ്രതിഷേധങ്ങളെ വിലക്കുന്ന, ജനശബ്ദത്തെ ഭയക്കുന്ന മോദി ഭരണകൂടം ഈ രാജ്യത്തെ ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് വി ടി ബൽറാം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.(v t balram against mp’s suspension)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധിക്കാൻ ഈ പ്ലക്കാർഡുകൾ പാർലമെന്റിനകത്ത് ഉയർത്തിയതിന്റെ പേരിലാണ് ടി.എൻ.പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതിമണി എന്നീ നാല് കോൺഗ്രസ് എംപിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. അതും ഒരു ദിവസത്തേക്കല്ല, ഈ സമ്മേളന കാലയളവ് മുഴുവനുമായിട്ടാണ് സസ്പെൻഷൻ.
സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളും ചർച്ചകളും നടക്കേണ്ട ഒരു വേദി എന്ന നിലയിൽ പാർലമെന്റിലെ പ്രതിഷേധങ്ങളും അലങ്കോലപ്പെടുത്തലുകളും പരിധിവിടുമ്പോൾ അതിനെതിരായ ചില നിയന്ത്രണങ്ങളും അച്ചടക്ക നടപടികളും സ്വീകരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ആ ‘പരിധി’ എന്നത് തീർത്തും സങ്കുചിതമായി വരയ്ക്കപ്പെടുമ്പോൾ നിഷേധിക്കപ്പെടുന്നത് ന്യായമായ പ്രതിഷേധങ്ങൾക്കുള്ള ജനാധിപത്യ അവസരങ്ങളാണ്.
പ്രതിഷേധങ്ങളെ വിലക്കുന്ന, ജനശബ്ദത്തെ ഭയക്കുന്ന മോദി ഭരണകൂടം ഈ രാജ്യത്തെ ഇത് എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

Story Highlights: v t balram against mp’s suspension

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here