യുവാവിനെ വെട്ടിപ്പരുക്കേല്പിച്ചു; സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്സിനെ വെട്ടിപ്പരുക്കേല്പിച്ചതിനാണ് അറസ്റ്റ്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. അന്തിക്കാട് പൊലീസാണ് വധശ്രമത്തിന് കേസെടുത്തത്. അല്പസമയം മുൻപായിരുന്നു അറസ്റ്റ്.
അലക്സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിൻ്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്സിൻ്റെ കൈക്ക് പരുക്കേറ്റു.
Story Highlights: vineeth thattil david arrest
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here