Advertisement

2025 വനിതാ ഏകദിന ലോകകപ്പിനായി ബിസിസിഐ രംഗത്ത്

July 26, 2022
Google News 2 minutes Read
bcci bid 2025 womens world cup

2025 വനിതാ ഏകദിന ലോകകപ്പിനായി ബിസിസിഐ രംഗത്ത്. ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശത്തിനായി ബിസിസിഐ ലേലം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലേലത്തിൽ വിജയിച്ചാൽ ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലേക്ക് ഏകദിന ലോകകപ്പ് തിരികെയെത്തും. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അതും വനിതാ ലോകകപ്പായിരുന്നു. മുംബൈയിൽ നടന്ന ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 114 റൺസിനു കീഴടക്കി ഓസ്ട്രേലിയ ഈ ലോകകപ്പിൽ വിജയിച്ചു. (bcci bid 2025 womens world cup)

Read Also: വിദേശ ടി-20 ലീഗുകളിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും; അനുമതി നൽകാനൊരുങ്ങി ബിസിസിഐ

വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കുമെന്ന് സൂചനയുണ്ട്. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ എല്ലാ ടീമും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ബിസിസിഐ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബറിൽ ചേരുന്ന ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

വിദേശ ലീഗുകളിൽ കളിക്കാൻ പുരുഷ താരങ്ങൾക്ക് അനുമതി നൽകിയാലും ബിസിസിഐയുമായി സെൻട്രൽ കോൺട്രാക്റ്റ് ഉള്ള പ്രമുഖ താരങ്ങൾക്ക് ഈ ആനുകൂല്യം കിട്ടിയേക്കില്ലെന്നാണ് സൂചന. അതേസമയം, സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ ഇല്ലാത്ത യുവതാരങ്ങൾക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും.

നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളൂ. ഇന്ത്യൻ വനിതാ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതിയുണ്ട്.

Story Highlights: bcci bid 2025 womens world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here