Advertisement

മുര്‍മുവിനെയും നഞ്ചിയമ്മയെയും അംഗീകരിക്കാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ കാണാതെ പോകരുത്: ഹരീഷ് പേരടി

July 26, 2022
Google News 2 minutes Read

രാഷ്‌ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമുവിനും മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയ്‌ക്കും നേരെ ഇടതുപക്ഷക്കാർ നടത്തുന്ന ആക്രമണങ്ങൾ കാണാതെ പോകരുത് എന്ന് നടൻ ഹരീഷ് പേരടി. ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ ഇവർക്കെതിരെ നിൽക്കുകയും ചെയ്യുന്ന സവര്‍ണ ബുദ്ധിജീവികളുണ്ട് സമൂഹത്തിൽ. അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അസൽ കുളം കുത്തികളാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ രണ്ട് ദളിത് അമ്മമാരെയും അംഗീകരിക്കാൻ പറ്റാത്ത ഇടതുപക്ഷ സവര്‍ണ ബുദ്ധിജീവികളെ ഈ ബഹളത്തിനിടയിൽ കാണാതെ പോകരുത്…ഇവർക്ക് ഒപ്പമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ എതിർപക്ഷത്തുള്ളവർ ഇവരെ അംഗീകരിച്ചതിന്റെ വെറുപ്പ് സാംസ്കാരിക കേരളത്തിന്റെ മുഖത്ത് ഉരച്ചു തീർക്കുന്നവർ…അവർ ശരിക്കും കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നുണ്ട്…അസൽ കുളം കുത്തികളായി..

അവരുടെ ഏറ്റവും താഴ്ന്ന ജാതി കോരനാണ് …കോരന് താഴെയുള്ള കീരനെയും,ചാത്തനെയും,ചൂലനെയും ഏറ്റെടുക്കാൻ അവരുടെ രാഷ്ട്രിയ യജമാനൻമാർ ഇപ്പോഴും ഈ ബുദ്ധിജീവി അടിമകൾക്ക് അനുവാദം കൊടുത്തിട്ടില്ല…അപകടങ്ങളിൽ പെടാതെ സാംസ്കാരിക കേരളം ശ്രദ്ധയോടെ യാത്ര ചെയേണ്ട സമയമാണിത്…ജാഗ്രതൈ..

Story Highlights: Hareesh Peradi Facebook Post About Draupadi Murmu and Nanjiyamma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here