സിൽവർ ലൈൻ ബദലായി അതിവേഗ പാത പരിഗണനയിൽ; ‘നേമം ഉപേക്ഷിക്കില്ലെന്ന്’ ബിജെപി

സിൽവർ ലൈൻ ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയിൽ. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകി. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.(centre consider alternative k rail says bjp)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല.സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: centre consider alternative k rail says bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here