Advertisement

യുഡിഎഫിലേക്ക് ഉള്ള മടക്കം പൂർണ്ണമായും തള്ളി കേരള കോൺഗ്രസ് എം

July 27, 2022
Google News 1 minute Read

യുഡിഎഫിലേക്ക് ഉള്ള മടക്കം പൂർണ്ണമായും തള്ളി കേരള കോൺഗ്രസ് എം. പറയുമ്പോൾ വരാനും പോകാനുമുള്ള പാർട്ടിയല്ല കേരള കോൺഗ്രസെന്നും മുന്നണിയിൽ സംതൃപ്തരാണെന്നും റോഷി അഗസ്റ്റിന് പറഞ്ഞു. എന്നാൽ ചിന്തൻ ശിബിരം പ്രമേയം യുഡിഎഫ് ക്യാമ്പിൽ കടുത്ത ഭിന്നിപ്പ് ഉണ്ടാക്കുമെന്ന് കേരള കോൺഗ്രസ് എം വിലയിരുത്തുന്നു.

മുന്നണിയിൽ കേരള കോൺഗ്രസ് എമ്മിന് ലഭിച്ച പരിഗണന ഉയർത്തിയാണ് മുന്നണിമാറ്റ ചർച്ചകളെ പാർട്ടി പ്രതിരോധിക്കുന്നത്. പറയുമ്പോൾ വരാനും പോകാനുമുള്ള പാർട്ടിയല്ല കേരള കോൺഗ്രസ്സ് എന്നായിരുന്നു പാർട്ടി നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ പ്രതികരണം. സമീപകാലത്ത് ഇത്തരം ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് നേതൃത്വം വ്യക്തമാക്കുന്നു.

Read Also: ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു; കരിങ്കൊടി പ്രതിഷേധവുമായി കോൺഗ്രസ്

മധ്യകേരളത്തിലെ കേരള കോൺഗ്രസ് ശക്തി തിരിച്ചറിഞ്ഞതിനാൽ ആണ് കോൺഗ്രസിൽ ഇത്തരം ചർച്ചകൾ സജീവമാകുന്നതെന്നും പാർട്ടി വിലയിരുത്തുന്നു. അതേസമയം മുന്നണിയിൽ ചർച്ച ചെയ്യുന്നതിന് മുമ്പ് ജോസ് കെ മാണി വിഭാഗത്തിന് വേണ്ടി കോൺഗ്രസ് നടത്തുന്ന നീക്കങ്ങളിൽ ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചു. തങ്ങളെ പ്രസക്തരാക്കി നടത്തുന്ന നീക്കങ്ങൾ തടയിടാൻ ജോസഫ് വിഭാഗവും നീക്കങ്ങൾ തുടങ്ങി. കേരള കോൺഗ്രസ് എം യുഡിഎഫിൽ എത്തിയാലും പാലായിൽ തന്റെ ഭൂരിപക്ഷം കൂടുമെന്നായിരുന്നു പാലാ എംഎൽഎ മാണി സി കാപ്പന്റെ പ്രതികരണം.

ചിന്തൻ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയത്തിലൂടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും ചർച്ചയാവുകയാണ്.

Story Highlights: kerala congress m udf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here