Advertisement

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

July 27, 2022
Google News 2 minutes Read
National herald sonia gandhi ed

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാൻ ആണ്‌ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനെതിരെ കോൺഗ്രസിന്റ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഇന്നും തുടരും. (National herald sonia gandhi ed)

നാഷണൽ ഹെറാൾഡ് കേസിൽ രാവിലെ 11ന് ഓഫീസിൽ ഹാജരാകാൻ ആണ്‌ ഇഡി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി എട്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ 55 ചോദ്യങ്ങളാണ് മോണിക്ക ശർമയുടെ നേതൃത്വത്തിലുള്ള സംഘം സോണിയയോട് ചോദിച്ചത് എന്നാണ് വിവരം. യങ് ഇന്ത്യ കമ്പനിയുടെ രൂപീകരണം, പണ ഇടപാട്, വായ്പ എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ഉന്നയിച്ചത്. രാഹുലിനോട് ചോദിച്ച അതേ ചോദ്യങ്ങൾ തന്നെയാണ് സോണിയ ഗാന്ധിയോടും ആവർത്തിച്ചത് എന്നാണ് കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച സൂചന.

Read Also: സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെയും ഹാജരാകാൻ ഇഡി നോട്ടിസ്

ചോദ്യം മൂന്നാം ദിവസമായ ഇന്നും സമാധാനപരമായി രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇന്നലെ നാടകീയ പ്രതിഷേധങ്ങളാണ് സോണിയ ഗാന്ധിയുടെ ചോദ്യം ആയി ബന്ധപ്പെട്ട ഡൽഹിയിൽ നടന്നത്. രാഷ്ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് എംപിമാരുടെ മാർച്ചിനിടെ, നിരവധി അംഗങ്ങളെ പൊലീസ് കയ്യേറ്റം ചെയ്തതായി കോൺഗ്രസ് ആരോപിച്ചു.

എസിസി ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിലും വൻതോതിൽ സംഘർഷം ഉണ്ടായി. 57 എംപിമാർ അടക്കം 259 നേതാക്കളെയാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിവി ശ്രീനിവാസനെ അടക്കം കയ്യേറ്റം ചെയ്ത സംഭവത്തിൽ, ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇന്ന് ചേരുന്ന കോൺഗ്രസിന്റെ നേതൃയോഗം തുടർപ്രക്ഷോഭങ്ങൾ ആസൂത്രണം ചെയ്യും.

സോണിയ ഗാന്ധിക്കെതിരായ നടപടിയിൽ രാഹുൽ ഗാന്ധി ഒറ്റക്ക് റോഡിൽ കുത്തി ഇരുന്ന് പ്രതിഷേധിച്ചതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുനീക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി, ചർച്ചകൾ നടത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തിൽ കേന്ദ്രസർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി പ്രതികരിച്ചു.

Story Highlights: National herald case sonia gandhi ed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here