Advertisement

പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി കോര്‍പറേഷന്‍ കൗണ്‍സിലര്‍; ഒളിവിലെന്ന് പൊലീസ്

July 27, 2022
Google News 3 minutes Read
pv krishnakumar seeking anticipatory bail in sexual assault case

സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി.വി.കൃഷ്ണകുമാര്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കിയത്. ജോലിസ്ഥലത്തുവെച്ച് അതിക്രമം നടന്നുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എടക്കാട് പൊലീസ് കേസെടുത്തത്.(pv krishnakumar seeking anticipatory bail in sexual assault case)

ഈമാസം 15ന് ജോലി സ്ഥലത്തു വച്ചു പീഡിപ്പിച്ചുവെന്നാണ് സഹകരണ സംഘം ജീവനക്കാരിയായ യുവതിയുടെ പരാതി. തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പരാതിക്ക് പിന്നാലെ കൗണ്‍സിലര്‍ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു. സ്ഥാപനത്തിലെ ഇതര ജീവനക്കാര്‍ പുറത്തേക്കു പോയ സമയം നോക്കി എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി.

Read Also: കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനിരയായ സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു

കോണ്‍ഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാര്‍. കൗണ്‍സിലറായി തെരഞ്ഞെടു ക്കപ്പെട്ടതിനു ശേഷമാണു ചുമതല മാറിയത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമെന്ന് പോലീസ് വ്യക്തമാക്കി.

Story Highlights: pv krishnakumar seeking anticipatory bail in sexual assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here