Advertisement

ചോദ്യം ചെയ്യൽ പൂർത്തിയായി; ഇ.ഡിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കും; ടി സിദ്ദിഖ്

July 27, 2022
Google News 2 minutes Read

ഇ ഡി യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്‌ത നടപടിയിൽ രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തിയിരുന്നു. മുതിർന്ന നേതാക്കളായ വി ഡി സതീശൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം.(t siddique against ed questioning)

ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പ്രതിപക്ഷ നേതാവ് ശ്രീ വിഡി സതീശന്റേയും, ശ്രീ രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാജ്ഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.”ED യുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുക.”

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്.പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്.

അതേസമയം ഇഡിയുടെ വേട്ടയാടലിന് എതിരെയും വിലക്കയറ്റത്തിന് എതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡൽഹിയിലും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. വിജയ്‌ചൗക്കില്‍ പ്രതിഷേധിച്ച എംപിമാരെയും കസ്റ്റഡിയിലെടുത്തു. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച എംപിമാരെ അകാരണമായി സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കെ.സി.വേണുഗോപാല്‍ എംപി. രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ പോയപ്പോഴും എംപിമാരെ തടഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ ആരോപിച്ചു.

Story Highlights: t siddique against ed questioning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here