നൃത്തം ചെയ്യുന്നതിനിടെ മകൾ വീണു, ഇനി വീഴാതിരിക്കാൻ ഒപ്പം നിന്ന് അച്ഛൻ; ഹൃദയ സ്പർശിയായ വീഡിയോ

മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ ചെറിയ കുഞ്ഞുങ്ങൾ തന്നെയാണ്. അവർക്ക് ഒന്ന് വേദനിച്ചാൽ ഹൃദയം നോവുന്ന, അവരെ കൂടെ നടന്ന് സംരക്ഷിക്കുന്ന, അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളെ നിറവേറ്റുന്ന മാതാപിതാക്കളാണ് മിക്കവരും. തന്റെ മക്കളോടുള്ള ഒരച്ഛന്റെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും കരുതലിന്റെയും വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുടുംബത്തിലെ ഒരു ആഘോഷ പരിപാടിയ്ക്ക് നൃത്ത വെക്കുന്ന മകൾ പെട്ടന്ന് കാൽ തെറ്റി നിലത്തും വീഴുന്നു. ഒപ്പം അച്ഛൻ ഓടിയെത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പെൺകുട്ടി വീഴാൻ പോകുമ്പോൾ തന്നെ അടുത്തു നിൽക്കുന്ന പിതാവ് അവളുടെ സമീപത്തേക്ക് ഓടി വരുന്നതും വിഡിയോയിൽ ഉണ്ട്. വീണയുടൻ തന്നെ പെൺക്കുട്ടി എഴുനേൽക്കുകയും നൃത്തം തുടരുകയും ചെയ്തു. എന്നാൽ അതിനുശേഷവും അവളെ ശ്രദ്ധിച്ചു കൊണ്ട് പിതാവ് പിന്നിൽ തന്നെ നിൽക്കുന്നുണ്ട്. അവൾ വീഴാതിരിക്കാൻ ശ്രദ്ധയോടെ നിൽക്കുന്ന പിതാവിനെയും വിഡിയോയിൽ കാണാം. ഒരുപക്ഷെ വീണ്ടും മകൾ വീഴുമോ എന്ന ആശങ്കയായിരിക്കും അദ്ദേഹത്തിന്.
അനീഷ നിഷ എന്ന മോഡലാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. ‘എന്റെ അച്ഛനാണ് എന്റെ ആദ്യത്തെ സ്നേഹം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. മനോഹരമായ വീഡിയോ, നിറയെ സ്നേഹം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
Story Highlights: woman falls while dancing watch how her father protects.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here