Advertisement

ഒരു വയസുള്ളപ്പോൾ പ്രതിമാസം സമ്പാദിച്ചത് 75,000 രൂപ; ഇത് ലോകം ചുറ്റുന്ന ഇൻഫ്ലുവൻസർ…

July 28, 2022
3 minutes Read

സോഷ്യൽ മീഡിയ വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചത്. ഇന്ന് നമ്മുടെ ഒരു ദിവസം പോലും ഇതിലൂടെ അല്ലാതെ കടന്നുപോകുന്നില്ല എന്നതാണ് സത്യം. നിരവധി പേരെ നമ്മൾ ഇതിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു വയസു മുതൽ തന്നെ ഇൻഫ്ലുവൻസറായ ഒരു സഞ്ചാരിയെയാണ്. ലോകം ചുറ്റി കാഴ്ച്ചകൾ ആളുകളിലേക്ക് എത്തിക്കുകയാണ് ഇവൻ. ഒരു വയസു മുതൽ തന്നെ പ്രതിമാസം 75,000 രൂപ സമ്പാദിച്ചിട്ടുണ്ട്. പേര് ബ്രിഗ്സ് ഡാരിംഗ്ടൺ. ഒന്നാം വയസിൽ തന്നെ ഇവൻ യാത്രകളിലൂടെ ശ്രദ്ധനേടുകയും സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് വയസ്സിനുള്ളിൽ 65 ലധികം ഫ്ലൈറ്റുകളിൽ യാത്ര ചെയ്ത ഒരു കുഞ്ഞ് ഇൻഫ്ലുവൻസറാണ് ബ്രിഗ്സ്.

തന്റെ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെ വിവിധ ഇടങ്ങളിൽ ചുറ്റിക്കറങ്ങി പ്രതിമാസം 1000 ഡോളർ അതായത് 75,000 രൂപ ആണ് ഈ കുഞ്ഞ് സമ്പാദിച്ചത്. ബ്രിഗ്സ് ഇതുവരെ നിരവധി അമേരിക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. 2020 ഒക്ടോബർ 14 ന് ജനിച്ച ബ്രിഗ്സ് മൂന്നാഴ്ച പ്രായമുള്ളപ്പോൾ ആരംഭിച്ച യാത്രയാണിത്. നെബ്രാസ്കയിലെ ഒരു ഗ്ലാമ്പിംഗ് സൈറ്റിലേക്കായിരുന്നു കുഞ്ഞിന്റെ ആദ്യ യാത്ര. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവൽ ഇൻഫ്ലുവൻസറാണ് ബ്രിഗ്സ്.

ജെസും ഭർത്താവ് സ്റ്റീവും കുഞ്ഞിനൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിച്ചതോടെയാണ് കുഞ്ഞ് ബ്രിഗ്‌സിന്റെ യാത്രകൾ ആരംഭിച്ചത്. ഇങ്ങനെ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ജെസ്സിന് ലഭിച്ചില്ല. അതോടെ കുഞ്ഞിന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുകയായിരുന്നു. വെറും ഒമ്പത് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്രിഗ്സ് തന്റെ ആദ്യ വിമാന യാത്ര നടത്തിയത്. ഇപ്പോൾ ഇവരുടെ യാത്രകൾക്ക് സ്പോൺസർമാരുണ്ട്.

Story Highlights: Briggs is the star of social media, a toddler travel influencer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top