13-കാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് കുട്ടി പാമ്പുകടിയേറ്റ് മരിച്ചശേഷം

തമിഴ്‌നാട് തിരുവള്ളൂരില്‍ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയെ വൃദ്ധന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ രഹസ്യമായി വിഡിയോ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. കുട്ടി മരിച്ച ശേഷം ഇയാള്‍ ഇത് സുഹൃത്തുക്കളെ കാണിച്ചതോടെയാണ് വൃദ്ധന്‍ അറസ്റ്റിലാകുന്നത്. (Girl Who Died Of Snake Bite Found To Be Raped Three Months Ago )
തിരുവള്ളൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്. ഗ്രാമത്തിലെ ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്ന അമ്മാവനോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയെ അയല്‍ക്കാരനായ 78-കാരന്‍ ബലാത്സംഗം ചെയ്തത്.
Read Also: ക്യാമ്പസിനെ ഇളക്കി മറിച്ച് ചാക്കോച്ചൻ; ഒരിക്കൽ കൂടി വൈറലായി “ദേവദൂതർ പാടി..”
കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് താന്‍ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഗ്രാമത്തിലെ ഒരു യുവാവ് സുഹൃത്തുക്കളെ കാണിച്ചത്. ദൃശ്യങ്ങള്‍ പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. വിഡിയോ പങ്കുവച്ചതിന് യുവാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights: : Girl Who Died Of Snake Bite Found To Be Raped Three Months Ago
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here