യുഎഇയില്‍ പരക്കെ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ പരക്കെ മഴ. വടക്കന്‍ എമിറേറ്റുകളില്‍ ഇന്നലെ രാത്രിമുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി ( Heavy rains in UAE ).
ഇന്നലെ മുതല്‍ യുഎഇയിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. റാസല്‍ഖൈമ ഫുജൈറ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടങ്ങളിലും റോഡുകള്‍ വെളളത്തില്‍ മുങ്ങി. ദുബായിലെ വിവിധയിടങ്ങളിലും ഷാര്‍ജയിലും ശക്തമായ മഴലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ ഖോര്‍ഫക്കാനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അല്‍ ഷുഹൂബ് റെസ്റ്റ് ഏരിയ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ഏന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി അറിയിച്ചു. മലമുകളില്‍ നിന്ന് പാറക്കല്ലുകള്‍ വീഴാന്‍ സാധ്യതയുളളതിനാല്‍ അല്‍ ഹരായിഖോര്‍ഫക്കന്‍ റോഡ് അടച്ചു.
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
രാജ്യത്ത് ശനിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് അന്തരീക്ഷ താപനില കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത് റിപ്പോര്‍ട്ട്. മഴ തുടരുന്നത് കണക്കിലെടുത്ത് വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
In coordination with #NCEMA, @moiuae is responsing to emergencies that come as a result of torrential rains & floods in several regions in the country. The efforts come in accordance with #UAE government directives. MOI stresses that safety of people & property is "top priority". pic.twitter.com/On0D9b0nee
— NCEMA UAE (@NCEMAUAE) July 27, 2022
Story Highlights: Heavy rains in UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here