Advertisement

44-ാമത് ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

July 28, 2022
Google News 2 minutes Read

44-ാമത് അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി. തുടർന്ന് ടോർച്ച് ഇന്ത്യൻ ചെസ് താരങ്ങൾക്ക് കൈമാറി.

ആതിഥ്യമര്യാദയുടെ പ്രാധാന്യത്തെക്കുറിച്ച് തമിഴ് സന്യാസി കവി തിരുവള്ളുവരുടെ ഈരടികൾ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കായികരംഗത്ത് പരാജിതർ ഇല്ല, വിജയികളും ഭാവി വിജയികളും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുന്ന ചരിത്ര സമയത്താണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പൂർണ പിന്തുണയോടെ തമിഴ്‌നാട് സർക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂർ, എൽ മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്ന് മാറ്റി ആദ്യമായാണ് ഇന്ത്യയിൽ ഒളിമ്പ്യാഡ് നടക്കുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മാമല്ലപുരത്തെ പൂഞ്ചേരി ഗ്രാമത്തിലാണ് ഒളിമ്പ്യാഡ് നടക്കുക.

Story Highlights: PM Narendra Modi opens 44th Chess Olympiad in Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here