Advertisement

റാഞ്ചി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

July 28, 2022
Google News 1 minute Read

റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കോളിന് പിന്നാലെ എയർപോർട്ട് അധികൃതർ ശക്തമായ സുരക്ഷാ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല, കോൾ വ്യാജമാണെന്ന് റാഞ്ചി എയർപോർട്ട് ഡയറക്ടർ കെ.എൽ അഗർവാൾ അറിയിച്ചു.

ബോംബ് സ്‌ക്വാഡ് അന്വേഷണത്തിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ബിർസ മുണ്ട എയർപോർട്ട് അതോറിറ്റിക്ക് ജാർഖണ്ഡിന് പുറത്ത് നിന്ന് ഒരു കോൾ ലഭിച്ചതായാണ് വിവരം. തങ്ങളുടെ കൂടെയുള്ള നാല് പേർ എയർപോർട്ടിനുള്ളിൽ ഉണ്ടെന്ന് അജ്ഞാതൻ പറഞ്ഞു. “അവന്റെ കയ്യിൽ ഒരു ബാഗുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്താവളം തകർക്കും.” വിളിച്ചയാളോട് ഇയാളുടെ പേര് റിതേഷ് എന്നും നളന്ദ നിവാസിയാണെന്നും പറയുന്നുണ്ട്.

വിമാനത്താവളത്തിൽ ബോംബ് ഭീഷണി പരക്കുന്നത് ഇതാദ്യമല്ല. മുൻപും ഇത്തരം സംഭവങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. മൂന്ന് വർഷം മുൻപും വിമാനത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി വന്നിരുന്നു. എന്നാൽ ഒരു യാത്രക്കാരനാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്ന് പിന്നീട് കണ്ടെത്തി.

Story Highlights: Ranchi’s Birsa Munda Airport receives hoax bomb threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here