Advertisement

മധ്യ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; 5 പേർ മരിച്ചു, 25 പേർക്ക് പരുക്ക്

July 28, 2022
Google News 2 minutes Read

മധ്യ യുക്രൈനിയൻ നഗരമായ ക്രോപിവ്‌നിറ്റ്‌സ്‌കിയിൽ റഷ്യൻ ആക്രമണം. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ഫ്ലൈറ്റ് അക്കാദമിയിൽ നടന്ന മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അക്കാദമിയിൽ രണ്ട് മിസൈലുകൾ ഹാംഗറുകളിൽ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവർണർ ആൻഡ്രി റൈക്കോവിച്ച് അറിയിച്ചു. പരുക്കേറ്റവരിൽ 12 സൈനികരുണ്ടെന്ന് റൈക്കോവിച്ചിനെ ഉദ്ധരിച്ച് ഇന്റർഫാക്സ്-യുക്രൈൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് സിവിലിയൻ വിമാനങ്ങളും ഒരു എഎൻ -26 വിമാനവും ആക്രമണത്തിൽ തകർന്നു. റിപ്പോർട്ടിനെക്കുറിച്ച് റഷ്യ പ്രതികരിച്ചില്ല.

Story Highlights: 5 dead, 25 hurt in Russian missile strike on central Ukrainian city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here