മംഗളൂരുവിലെ സുറത്ക്കലിൽ യുവാവിനെ വെട്ടിക്കൊന്നു

മംഗളൂരുവിലെ സുറത്ക്കലില്‍ യുവാവിനെ വെട്ടിക്കൊന്നു. സുറത്ക്കല്‍ സ്വദേശി ഫാസിലാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. കൊലപാതകത്തിന് പിന്നില്‍ അഞ്ചംഗ സംഘമെന്ന് പ്രാഥമിക നിഗമനം. കൊലപാകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ കൊലപാതകമാണോയെന്നതില്‍ ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്ന് വൈകുന്നേരം എട്ടുമണിയോടെയായിരുന്നു സംഭവം. ഫാസിലിനെ പിന്തുടര്‍ന്നെത്തിയ സംഘം സുറത്ക്കലെ ഒരു തുണിക്കടയുടെ മുന്നില്‍ വച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപി യുവനേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലിരിക്കെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.
ആക്രമണത്തില്‍ പരിക്കേറ്റ ഫാസിലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ജൂലൈ 27ന് രാത്രി ബെല്ലാരിയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ കുമാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടക്കുന്ന കൊലപാതകത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.
Story Highlights: young man was hacked to death in Mangalore Surathkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here