Belly Fat : വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 6 ഭക്ഷണപദാർത്ഥങ്ങൾ അത്യുത്തമം

വിസറൽ ഫാറ്റ്, അഥവാ തൊലിക്ക് താഴെയായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കൂടതൽ അപകടകാരിയാണെന്ന് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായപ്പെടുന്നു. അതിനൊരു കാരണം ഹൃദയത്തിനും മറ്റും ഉണ്ടാക്കുന്ന സമ്മർദമാണ്. മറ്റൊന്ന് ഇത് അധികമായാൽ മറ്റ് അവയവങ്ങളുടെ ചുറ്റും കൊഴുപ്പ് അടിയുകയും ഇത് സ്ഥിതി കൂടുതൽ സങ്കീർമാക്കുകയും ചെയ്യും. വയറിലെ കൊഴുപ്പ് അത്തരം അപകടകരമായ ഒന്നാണ്. എങ്ങനെ ഇത് കുറയ്ക്കാം ? ഈ ജോലി ഏറ്റെടുക്കാൻ 6 ഭക്ഷണപദാർത്ഥങ്ങളുണ്ട്. ( 6 foods help lose belly fat )
- ജീരകം
ശരീരത്തിലെ ഇൻസുലിൻ നിയന്ത്രിച്ച്, അതിലൂടെ ഗ്ലൂക്കോസ് ആകിരണം കുറച്ച് കുഴപ്പ് കുറയ്ക്കാൻ ജീരകത്തിനാകും.
- പച്ചകായയുടെ പൊടി
ഗട്ട്-ഹെൽത്തി പ്രോബയോട്ടിക്ക് സ്റ്റാർച്ച് ഏറ്റവും അധികം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഇത്. പച്ചക്കായയുടെ പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് അപ്ലിഫ്റ്റ് ഫുഡ് സ്ഥാപകൻ കാര ലൻഡാവു വിശദീകരിക്കുന്നു. ഈ പൊടി ഓട്ട്മീലിനൊപ്പവും കാപ്പിയിലുമെല്ലാം ചേർത്ത് കഴിക്കാവുന്നതാണ്.
Read Also: രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ…
- ലൂപിനി ബീൻസ്
സൂപ്പുകൾ, സാലഡ് എന്നിവയിൽ ലൂപിനി ബീൻസ് ചേർത്ത് കഴിക്കാവുന്നതാണ്. ഇതിലെ ഉയർന്ന പ്രൊട്ടീൻ ലെവൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ഇതിലൂടെ അരവണ്ണം കൂടുന്നത് നിയന്ത്രിക്കുകയും ചെയ്യും.
- മീൻ
ഒമേഗ -3 കൂടുതൽ അടങ്ങിയ മീനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മത്തി, സാൽമൺ എന്നിവയിൽ വിറ്റമിൻ ഡി യും ഒമേഗ -3 യും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്.
- പച്ച ഇലകൾ
പച്ച ചീര പോലുള്ള ഇലകൾ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
Story Highlights: 6 foods help lose belly fat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here