പൊറിഞ്ചുവും ഭാര്യയും നിക്ഷേപിച്ചത് 40 ലക്ഷം, ചികിത്സ നടത്തിയത് കടം വാങ്ങി; കരുവന്നൂർ തട്ടിപ്പിൽ കൂടുതൽ ഇരകൾ

കരുവന്നൂർ നിക്ഷേപ തട്ടിപ്പിൽ കൂടുതൽ ഇരകൾ. തേലപ്പിള്ളി സ്വദേശി പൊറിഞ്ചുവും ഭാര്യ ബേബിയും നിക്ഷേപിച്ചത് 40 ലക്ഷം രൂപ. ബാങ്ക് തട്ടിപ്പ് നടത്തിയതോടെ ഇവർക്കും പണം തിരികെ കിട്ടിയില്ല.
കരുവന്നൂർ , മാപ്രാണം ശാഖകളിലാണ് പണം നിക്ഷേപിച്ചത്. ഹൃദ് രോഗിയാണ് പൊറിഞ്ചു. ചികിത്സയ്ക്ക് പോലും പണം നൽകുന്നില്ല.ആശുപത്രി ബിൽ തുക 4 ലക്ഷത്തിലധികം രൂപ ആവശ്യം വന്നു. ഇതിന് അപേക്ഷ നൽകിയെങ്കിലും പണം നൽകിയില്ല. പണം ചോദിക്കുമ്പോൾ ബാങ്ക് അധികൃതർ കൈമലർത്തുകയാണെന്ന് പൊറിഞ്ചു വേദനയോടെ പറയുന്നു.
ശസ്ത്രക്രിയക്കും ആശുപത്രി ചികിത്സക്കുമായി വലിയൊരു തുകയാണ് ചിലവായത്.
പലരിൽ നിന്നായി കടം വാങ്ങിയാണ് ആശുപത്രിയിലെ പണം അടച്ച് വീട്ടിലക്ക് വന്നത്. ചേട്ടന് ആവശ്യം വന്നപ്പോൾ തന്ന് സഹായിച്ച പണം തിരികെ തരണമെന്നാണ് അവര് പറയുന്നത്. കടം വാങ്ങിയ പണം തിരികെ ചോദിച്ച് ആളുകൾ വന്ന് തുടങ്ങി. എന്റെ പണം ബാങ്ക് തന്നാൽ എനിക്ക് കടം വാങ്ങിയ പണം തിരികെ നൽകാമായിരുന്നുവെന്നും വേദനയോടെ പൊറിഞ്ചു പറയുന്നു.
അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരള ബാങ്ക് 25 കോടി രൂപ അനുവദിക്കും. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാൻ നടപടി സ്വീകരിക്കും. കൺസോർഷ്യം ഇനി നടക്കില്ല. ആർബി ഐ തടസം നിന്നു. ചികിത്സാ പണം നൽകാത്തത് ഒറ്റപ്പെട്ട സംഭവമാണ്. പരിശോധിച്ച് നടപടി സ്വീകരിക്കും. നിക്ഷേപർക്ക് ആശങ്ക വേണ്ടെന്നും പൂർണ്ണ സുരക്ഷ സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി വി വാസവൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: Karuvannur bank fraud victim Response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here