Advertisement

ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം ശസ്ത്രക്രിയയിലൂടെ തുറന്നു; അപൂർവ നേട്ടവുമായി ആശുപത്രി

July 29, 2022
Google News 2 minutes Read
kims keyhole surgery baby

ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തപുരത്തെ കിംസ്‌ഹെൽത്ത് ആശുപത്രിയിലാണ് ഏറെ സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക്‌ നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ്‌ അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയാരീതി അവലംബിക്കാറ്‌. (kims keyhole surgery baby)

ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ്‌ ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ്‌ തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശൈശവദശയിൽ പലപ്പോഴും കുട്ടികളിൽ താക്കോൽദ്വാര ശസ്രത്രകിയ ചെയ്യാറുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇത്‌ അത്യപൂർവമാണ്‌. സാധാരണ വലത്ത്‌ നെഞ്ച്‌ തുറന്നാണ്‌ ഈ ശസ്ത്രക്രിയ നടത്തുന്നത്‌. എന്നാൽ ഇതിന അപകടസാധ്യത കൂടുതലാണ്‌. മാത്രമല്ല, പിന്നീട്‌ വലത്‌ തോളിന് വളർച്ചക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുള്ള സാ
ധൃതയുമുണ്ടായിരുന്നു.

Read Also: ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ; മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിലച്ചു

ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കുമ്പോൾ അതീവ സങ്കീർണമായ തയ്യാറെടുപ്പുകൾ വേണം. സാധാരണയിൽ നിന്ന്‌ വൃത്യസ്തമായി 3 മി.മി വ്യാസമുള്ള ദ്വാരമാണ്‌ ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേർത്ത്‌ തുന്നലിടുകയാണ്‌ ചെയ്തത്‌. ഒരു ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിക്കൊണ്ടാണ്‌ ഈ പ്രകിയ നടത്തുന്നത്‌. അതിനാൽ ശസ്ത്രക്രിയയിലുടനീളം അതീവ്രശദ്ധയോടെ തത്സമയം അനസ്തീഷ്യോളജിസ്റ്റിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്‌.

കിംസ്ഹെൽത്തിലെ പീഡിയാട്രിക്‌ വിഭാഗത്തിലെ സർജനായ ഡോ. റെജു ജോസഫാണ്‌ ശസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്‌. ഡോ. റെജുവിനെ കൂടാതെ അനസതീഷ്യോളജിസ്റ്റ്‌ ഡോ. എ ഹാഷീറും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. നവജാതശിശു വിഭാഗം തലവൻ ഡോ. നവീൻ ജെയിൻ മേൽനോട്ടം വഹിച്ചു.

എട്ടു ദിവസത്തിനു ശേഷം കുട്ടിയ്ക്ക്‌ വായിലൂടെ ഭക്ഷണം നൽകിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത്‌ എക്സറേയിലൂടെ നിരീക്ഷിച്ച ശേഷം രണ്ടാഴ്ച കൊണ്ട്‌ കുട്ടിയെ ഡിസ്‌ചാർജ്ജ്‌ ചെയ്തു.

Story Highlights: kims complicated keyhole surgery 1 day old baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here