Advertisement

ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ; മരുന്നുകളുടെയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും വിതരണം നിലച്ചു

July 26, 2022
Google News 2 minutes Read

ശ്രീലങ്കയിൽ ആരോഗ്യ മേഖല തകർച്ചയുടെ വക്കിൽ. രാജ്യത്തെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ജീവൻ രക്ഷാ മരുന്നുകളുടെയും വിതരണങ്ങൾ നിലച്ചു. ഇന്ധനക്ഷാമം മൂലം രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ചികിത്സക്കായി യാത്ര ചെയ്യാൻ സാധിക്കുന്നില്ല. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി ആരോഗ്യസംരക്ഷണ സംവിധാനത്തിന് മാരകമായ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.

ശ്രീലങ്ക അവശ്യ വസ്തുക്കളുടെ 85 ശതമാനവും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്.
മെഡിക്കൽ സപ്ലൈസിന്റെയും ഉപകരണങ്ങളുടെയും ശേഷിക്കുന്ന ഭാഗം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ഒഴികെയുള്ളവയാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

Read Also: ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി വിവരം; തമിഴ്‌നാട്ടിലെ 22 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ഇന്ത്യ, ബംഗ്ലാദേശ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആരോഗ്യ സംരക്ഷണ മേഖലയ്‌ക്കായി ശ്രീലങ്കയ്‌ക്ക് സംഭാവനകൾ ലഭിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുമ്പോഴും രാജ്യം കടന്ന് പോകുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്. വിദേശ കറൻസിയുടെ വരവിൽ ഉണ്ടായ കുറവ് ഇന്ധന ഇറക്കുമതിയെ ഉൾപ്പെടെ സാരമായി ബാധിച്ചിട്ടുണ്ട്.

Story Highlights: In Sri Lanka, Health care system on the verge of collapse amid rising fuel crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here