Advertisement

രാജസ്ഥാനിൽ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ

July 29, 2022
Google News 1 minute Read

രാജസ്ഥാൻ ധോൽപൂർ ജില്ലയിലെ ബാരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ 14 കാരിയെ, 6 പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് ബാക്കി പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.

ജൂലൈ 26ന് വൈകുന്നേരം പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഒരു മധ്യവയസ്കൻ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ബസേഡി റോഡിലുള്ള ഒരു ടോളിന് സമീപം ഉപേക്ഷിച്ചു. അവിടെയുണ്ടായിരുന്ന 6 യുവാക്കൾ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി. രാത്രി മുഴുവൻ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

രണ്ടാം ദിവസം പെൺകുട്ടിയെ ഭൂതേശ്വർ ക്ഷേത്രത്തിന് സമീപം കണ്ടെത്തി. കുട്ടി തന്നെയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും, അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്.

Story Highlights: Minor Gang-Raped In Rajasthan 3 Suspects Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here