Advertisement

യുവതിയെ ഭർത്താവും ബന്ധുവും കൂട്ടബലാത്സംഗം ചെയ്തു; പിന്നീട് മുത്തലാഖ് ചൊല്ലി

July 29, 2022
2 minutes Read

സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്യുകയും, പിന്നീട് ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടുകയും ചെയ്തതായി പൊലീസ്. കുറ്റാരോപിതനായ ഭർത്താവ് മുഹമ്മദ് അദ്‌നാനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ബന്ധു ഒളിവിലാണ്. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം.

ഗോണ്ടയിൽ താമസിക്കുന്ന പെൺകുട്ടിയെ ലഖ്‌നൗ സ്വദേശിയായ മുഹമ്മദ് അദ്‌നാൻ വിവാഹം കഴിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് അദ്‌നാൻ ദിവസവും ഭാര്യയെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും യുവതി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അക്രമത്തെത്തുടർന്ന് വളരെക്കാലമായി മാതൃവീട്ടിൽ താമസിച്ചു വരികയാണ് യുവതി. വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണ് പ്രതികൾ പീഡിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു.

പീഡനം ചെറുത്തപ്പോൾ അദ്‌നാൻ മർദിക്കുകയും ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. എസ്പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ ഇൻ ചാർജ് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, പ്രതി മുഹമ്മദ് അദ്നാനെ വ്യാഴാഴ്ച വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബന്ധുവിനായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Story Highlights: UP Woman Gang-Raped By Husband And His Cousin Given ‘Triple Talaq’ Over Dowry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top