Advertisement

റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി അജിത്ത്

July 30, 2022
Google News 3 minutes Read
Ajith Kumar Wins six Medals in Tamil Nadu Shooting Championship

തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി സൂപ്പർതാരം അജിത് കുമാർ. ഷൂട്ടിംഗിൽ മിടുക്കനായ അജിത്ത് ആറ് മെഡലുകളാണ് നേടിയത്. ഇതിൽ നാല് സ്വർണവും രണ്ട് വെങ്കലവും ഉൾപ്പെടുന്നു. ത്രിച്ചിയിൽ നടന്ന 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലാണ് താരത്തിന്റെ സുപ്രധാന നേട്ടം. ( Ajith Kumar Wins six Medals in Tamil Nadu Shooting Championship )

കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ഷൂട്ടിംഗ് ചാംപ്യൻഷിപ്പിലും ആറ് സ്വർണ മെഡലുകൾ അജിത്ത് സ്വന്തമാക്കിയിരുന്നു. 2019ൽ നടന്ന ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു അജിത്. തമിഴ്‌നാടിന്റെ വിവിധ ജില്ലകളില്‍ നിന്നായി 850ൽ അധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലായിരുന്നു അജിത്ത് ആറ് മെഡലുകൾ സ്വന്തമാക്കിയത്. 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റോൾ ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു താരത്തിന്റെ നേട്ടം.

Read Also: കണ്ടാൽ ചെസ്സ്‌ബോർഡ് പോലെ; സ്റ്റൈലായി ചെന്നൈയിലെ നേപ്പിയര്‍ പാലം…

മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ അജിത്ത്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് തമിഴിലെ പ്രശസ്തനായ നടനായി അദ്ദേഹം മാറിയത്. ഫോട്ടോഗ്രഫിയിലും ബെെക്ക് റേസുകളിലും താരം സജീവമാണ്. റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രവും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Story Highlights: Ajith Kumar Wins six Medals in Tamil Nadu Shooting Championship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here