Advertisement

Common Wealth Games 2022; കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തില്‍ വെങ്കലം

July 30, 2022
Google News 2 minutes Read

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 269 കിലോ ഉയര്‍ത്തിയാണ് താരം നേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 118 കിലോയും ജെര്‍ക്കില്‍ 151 കിലോയുമാണ് താരം ഉയര്‍ത്തിയത്. 55 കിലോ വിഭാഗത്തിൽ സാങ്കേത് മഹാദേവ് സർഗർ വെള്ളി നേടിയിരുന്നു.(common wealth games 2022 indias gururaja poojary wins bronz

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

കാനഡയുടെ യൂറി സിമര്‍ഡിനേക്കാള്‍ ഒരു കിലോ അധികമായി ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം നേടിയത്അവസാന ശ്രമത്തില്‍ സിമര്‍ഡ് 149 കിലോ ഉയര്‍ത്തി യുറി വെല്ലുവിളി ഉയര്‍ത്തിയെങ്കിലും 151 കിലോ ഉയര്‍ത്തി ഗുരുരാജ മെഡല്‍ ഉറപ്പിച്ചു. മലേഷ്യയുടെ മുഹമ്മദ് അസ്‌നില്‍ ബിദിന്‍ 285 കിലോഗ്രാം സംയുക്തമായി ഉയര്‍ത്തി സ്വര്‍ണം നേടി.

Story Highlights: common wealth games 2022 indias gururaja poojary wins bronze

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here