മലയോര മേഖലയിൽ കനത്തമഴ; വനപ്രദേശത്ത് ഉരുൾപൊട്ടിയെന്ന് സൂചന

കേരളത്തിൻറെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ. പല ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴ ശക്തമായിരുന്നു. കോട്ടയത്തും കോഴിക്കോടും ശക്തമായ മഴ. വനപ്രദേശത്ത് ഉരുൾപൊട്ടിയെന്ന് സൂചന. തുമംപാറ തോട്ടിൽ ജലനിരപ്പ് ഉയർന്നു. കോടഞ്ചേരി അരിപ്പാറ മേഖലയിൽ മഴ ശക്തമായി. ഇരുവഞ്ഞിപ്പുഴയിൽ മഴവെള്ളപായ്ച്ചിൽ. കക്കയം കുരാച്ചുണ്ട് മേഖലയിലും മഴ രൂക്ഷം.(heavy rain in hill regions of kerala)
പാലക്കാട് ടൗണിലെ കടകളിൽ വെള്ളം കയറി. നിർത്താതെ പെയ്ത മഴയിലാണ് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുണ്ടായിരുന്ന ചാലുകൾ വൃത്തിയാക്കാത്തത് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാക്കാവൻ കാരണമെന്ന് വ്യാപാരികൾ ആരോചിച്ചു.
പത്തനംതിട്ട കുരുമ്പൻമൂഴിയിൽ കാടിനുള്ളിൽ ഉരുൾപൊട്ടി. നാശനഷ്ട്ടങ്ങൾ ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ശക്തിയായി വെള്ളം ഒലിച്ചുവരുന്നുണ്ട്. നേരത്തെ പത്തനംതിട്ടയിൽ എരുമേലിയിലും ഉരുൾപൊട്ടിയിരുന്നു. എന്നാൽ ആളപായമടക്കം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് തുടരുകയാണ്.
Story Highlights: heavy rain in hill regions of kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here