Advertisement

കോമൺ‌വെൽത്തിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവിന് വെള്ളി

July 30, 2022
Google News 1 minute Read

2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ സങ്കേത് മഹാദേവ് സർഗറാണ് ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്. 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ 248 കിലോ ഉയർത്തിയാണ് സങ്കേത് ഇന്ത്യക്കായി വെള്ളി നേടിയത്.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സങ്കേത് മഹാദേവ് സർഗർ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോഡോടെ സ്വർണം നേടിയിരുന്നു. എന്നാൽ ഇത്തവണ കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിൽ എത്തിയെങ്കിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്‌നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് റൗണ്ടുകൾക്ക് ശേഷം മൊത്തം 248 കിലോ ഉയർത്തിയാണ് സങ്കേത് മെഡൽ നേടിയത്.

സ്നാച്ചിൽ 113 കിലോഗ്രാം ഉയർത്തിയ സങ്കേത് ക്ലീൻ ആന്റ് ജെർക്കിൽ 135 കിലോഗ്രാം ഭാരവുമായി മുന്നിലായിരുന്നു. എന്നാൽ രണ്ടാം ശ്രമത്തിൽ അദ്ദേഹത്തിന് പരിക്കേറ്റു. പരിക്കേറ്റിട്ടും മൂന്നാമത് ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അവസാന ശ്രമത്തിൽ 142 കിലോ ഉയർത്തി മൊത്തം 249 കിലോഗ്രാം ഭാരത്തോടെ സ്വർണം നേടി.

സ്നാച്ചിൽ ബിൻ കസ്ദാൻ തന്റെ ആദ്യ ശ്രമത്തിൽ 107 കിലോ ഉയർത്തി, തുടർന്നുള്ള രണ്ട് ശ്രമങ്ങളും വിജയിച്ചില്ല. ക്ലീൻ ആന്റ് ജെർക്കിൽ, ആദ്യ ശ്രമത്തിൽ തന്നെ 138 കിലോഗ്രാം ഭാരം ഉയർത്തി, അതിനുശേഷം അദ്ദേഹത്തിന്റെ അടുത്ത ശ്രമവും പരാജയപ്പെട്ടു. അവസാന ശ്രമത്തിൽ 142 കിലോ ഉയർത്തിയാണ് 55 കിലോഗ്രാം ഭാരോദ്വഹനത്തിൽ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡോടെ സ്വർണം നേടിയത്.

ശ്രീശങ്കയുടെ ദിലങ്ക ഇസുരു കുമാര യോദഗെ വെങ്കല മെഡൽ നേടി. സ്‌നാച്ചിൽ 105 കിലോഗ്രാം ഭാരമാണ് അദ്ദേഹം ഉയർത്തിയത്. ക്ലീൻ ആൻഡ് ജെർക്കിൽ 120 കിലോ ഉയർത്തിയ അദ്ദേഹം അവസാന രണ്ട് ശ്രമങ്ങളിലും പരാജയപ്പെട്ടു.

Story Highlights: Sanket Mahadev Sargar wins silver in Commonwealth Games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here