Advertisement

സംഘടനാ പ്രശ്‌നങ്ങളെന്ന് സൂചന; യുപി ബിജെപി അധ്യക്ഷന്‍ രാജിവച്ചു

July 30, 2022
Google News 1 minute Read
up bjp president swatantra dev singh resign

യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവച്ചു. രാജി ബിജെപി അധ്യക്ഷന് കൈമാറി. സംഘടനാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സ്വതന്ത്ര ദേവ് സിംഗിനെതിരെ ഒരു മന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

രാജിയില്‍ അസ്വഭാവികതയില്ലെന്ന് ബിജെപി പ്രതികരിച്ചു. സ്വതന്ത്ര ദേവ് സിംഗ് യുപിയിലെ മന്ത്രി കൂടി ആയതിനാലാണ് രാജി എന്നും ജൂലൈ 16ന് അധ്യക്ഷ പദവിയില്‍ സിംഗിന്റെ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായിരുന്നതായും ബിജെപി വ്യക്തമാക്കി.

Story Highlights: up bjp president swatantra dev singh resign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here