മധ്യപ്രദേശിൽ പഞ്ചായത്തംഗത്തിന് നടുറോഡിൽ ക്രൂര മർദ്ദനം

മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗത്തിന് നടുറോഡിൽ ക്രൂര മർദ്ദനം. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സെഹോറിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അംഗത്തെ ഒരു സംഘം ആളുകൾ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുന്നതിൻ്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പഞ്ച് രാകേഷ് ലോധി എന്ന അംഗത്തിനാണ് മർദ്ദനമേറ്റത്. പഞ്ചായത്ത് അംഗമെന്ന നിലയിൽ ചെയ്യേണ്ട ജോലികളുടെ കണക്കെടുപ്പ് നടത്തുമ്പോൾ എതിർ സ്ഥാനാർത്ഥി മഹേഷ് ലോധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെത്തി മർദ്ദം ആരംഭിച്ചു. തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മുതുകിലും വയറിലും തലയിലും അടിയേറ്റ രാകേഷ് റോഡിൽ കിടക്കുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
A newly elected panch in was hit with sticks and kicked and punched by a group on men. The incident happened at a village in Sehore district @ndtv@ndtvindia pic.twitter.com/uX7BJFbFP5
— Anurag Dwary (@Anurag_Dwary) July 30, 2022
സംഭവത്തിൽ കേസെടുത്തതായും രാകേഷിനെയും സോനുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. മധ്യപ്രദേശിൽ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയപ്പോൾ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. പാർട്ടി ചിഹ്നത്തിലല്ലാത്ത തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി കോൺഗ്രസും അവകാശപ്പെട്ടു.
Story Highlights: Video: Panchayat Member Thrashed With Sticks On Road In Madhya Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here