വീട് മാറി പോയി! കാമുകനോട് പ്രതികാരം തീർക്കാൻ തീയിട്ടത് മറ്റേതോ വീടിന്

നോർത്ത് കരോലിനയിൽ തന്നെ ചതിച്ച കാമുകനോട് പ്രതികാരം തീർക്കാൻ യുവതി വീടിന് തീയിട്ടു. പക്ഷേ, വീട് മാറിപ്പോയി. 49 കാരിയായ ക്രിസ്റ്റി ലൂയിസ് ജോൺസാണ് തന്റെ കാമുകനെ കൊല്ലണമെന്ന ചിന്തയിൽ വീടിന് തീവയ്ക്കാൻ ഒരുങ്ങിയത്. പക്ഷേ, വീട് മാറിപ്പോയി കാമുകനോട് പ്രതികാരം തീർക്കാൻ തീയിട്ടത് മറ്റേതോ വീടിനായിരുന്നു.(Woman seeking revenge from ex-boyfriend sets wrong house)
വീട് മാറി പോയി! കാമുകനെ കരയിപ്പിക്കാൻ ആഗ്രഹിച്ച ക്രിസ്റ്റി ഇപ്പോൾ ജയിലിനകത്താണ്. അഡ്രസ് മാറി മറ്റൊരു വീടിന് തീയിട്ടു, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയത്. വീടിന് ഏകദേശം 20,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നു.
നോർത്ത് കരോലിനയിലെ ഗോൾഡ് ഹില്ലിൽ വെള്ളിയാഴ്ചയാണ് സംഭവം. ഒരു സ്ത്രീ വീടിന് തീയിടാൻ ശ്രമിക്കുന്നത് കണ്ട അയൽവാസിയാണ് വീട്ടുടമയെ വിളിച്ച് കാര്യം പറഞ്ഞത്. വീടിന്റെ പൂമുഖത്ത് വിറക് കെട്ടുകൾ അടുക്കി വച്ചിരിക്കയായിരുന്നു. അതിനടുത്തായി തീയും, ഒരു കുപ്പി എണ്ണയും പൊലീസ് കണ്ടെത്തി.
വീടിന്റെ മുൻവശം കത്തുന്നത് കണ്ട വീട്ടുടമ തോക്കുമായി വീടിന് പുറത്തിറങ്ങി. പൂന്തോട്ടത്തിലുള്ള ഹോസ് ഉപയോഗിച്ച് തീ അണക്കാൻ അയാൾ ശ്രമിച്ചു. അപ്പോഴാണ് ഹോസ് തുറക്കാതിരിക്കാൻ അതും അവൾ സീൽ ചെയ്ത് അടച്ചു വച്ചിരുന്നു. കൂടാതെ, വീട്ടുവളപ്പിലുള്ള ഗ്യാസ് ടാങ്കിന് ചുറ്റും വിറക് കഷ്ണങ്ങൾ ഉപയോഗിച്ച് തീ കത്തിക്കാൻ അവൾ ശ്രമിച്ചതായും വീട്ടുടമ കണ്ടെത്തി.
Story Highlights: Woman seeking revenge from ex-boyfriend sets wrong house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here