ഗായകൻ അർജുൻ വിവാഹിതനാകുന്നു; രണ്ട് വർഷത്തിലായി വിവാഹം നടത്തും

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തിലായി വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്ന്. ( arjun wedding date announced )
മുംബൈയിൽ അടുത്ത സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 9 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ഹൈന്ദവ ആചാര പ്രകാരം വിവാഹം നടക്കും. ഓഗസ്റ്റ് 9ന് മെഹന്ദി 10 ന് വിവാഹം, 11ന് റിസപ്ഷൻ ഇങ്ങനെയാകും ചടങ്ങുകൾ. അർജുന്റെ അമ്മയുടെ പരമ്പരാഗത ആഭരണങ്ങളാകും കാർല ചടങ്ങിൽ അണിയുക.
2023 ഏപ്രിലിൽ ബ്രിട്ടണിൽ വച്ച് കാർലയുടെ ആഗ്രഹപ്രകാരം പള്ളിയിൽ ക്രൈസ്തവ ആചാരപ്രകാരവും വിവാഹം സംഘടിപ്പിക്കും.
ലോകപ്രശസ്ത പിന്നണി ഗായകനാണ് അർജുൻ. മുംബൈ സ്വദേശിയായ അർജുൻ ഗോ ഗോവ ഗോൺ, പീസ എന്നീ ചിത്രങ്ങളിൽ പിന്നണി ഗായകനായി പ്രവർത്തിച്ചിട്ടുണ്ട്. ആശാ ഭോസ്ലേയ്‌ക്കൊപ്പം ഇന്ത്യ, ദുബായ്, ഓസ്‌ട്രേലിയ, ശ്രീലങ്ക, എന്നിവിടങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്. നൈക് ക്രിക്കറ്റ്, ഇഎസ്പിഎൻ എന്നിവയ്ക്കായി പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.
Story Highlights: arjun wedding date announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here