Advertisement

കോഴിക്കോട് എസ്.ഐയ്ക്ക് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ

July 31, 2022
Google News 1 minute Read

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. പൊലീസ് ഡ്രൈവർ മുഹമ്മദ്‌ സക്കറിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു.

സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം തിരക്കാനെത്തിയ എസ്.ഐയോട് മദ്യപ സംഘം തട്ടിക്കയറി. പിന്നാലെ അസഭ്യം പറയുകയും, എസ്.ഐയെ അക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ ഡ്രൈവർക്കും മർദ്ദനമേറ്റു.

അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുറ്റ്യാടി സ്വദേശി വിപിൻ പദ്മനഭൻ, പുതിയറ സ്വദേശി ഷിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Story Highlights: Attack on Kozhikode SI; 2 people arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here