Advertisement

ഹൗറയിൽ അറസ്റ്റിലായ 3 എംഎൽഎമാരെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

July 31, 2022
Google News 2 minutes Read

പശ്ചിമ ബംഗാളിൽ വൻ തുകയുമായി പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചപ്പ്, നമൻ ബിക്സൽ കൊങ്കാരി എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. ജാർഖണ്ഡ് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയും പാർട്ടി ഇൻചാർജുമായ അവിനാഷ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം എം.എൽ.എമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമാൻ ബിക്സൽ കൊങ്കരി എന്നിവർ സഞ്ചരിച്ചിരുന്ന എസ്‌യുവി ദേശീയ പാത-16-ൽ പഞ്ച്ല പൊലീസ് തടഞ്ഞു. കാറിൽ വൻ പണവുമായി എം.എൽ.എമാർ വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. പരിശോധനയിൽ വാഹനത്തിൽ നിന്ന് വൻ തുക കണ്ടെത്തി. കാറിൽ ഉണ്ടായിരുന്ന 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

പിടിച്ചെടുത്ത പണത്തിൻ്റെ കണക്കെടുപ്പ് തുടരുകയാണ്. പൂർണ്ണമായ കണക്കെടുപ്പിന് ശേഷം മാത്രമേ എത്ര പണം കണ്ടെടുത്തുവെന്ന് പറയാൻ കഴിയൂ – എസ്പി റൂറൽ ഹൗറ സ്വാതി ഭംഗലിയ പറഞ്ഞു. ജാർഖണ്ഡിൽ ജെഎംഎം (ജാർഖണ്ഡ് മുക്തി മോർച്ച)-കോൺഗ്രസ് സഖ്യം അധികാരത്തിലും, ബിജെപി പ്രതിപക്ഷത്തുമാണ് ഉള്ളത്. ജാർഖണ്ഡിലെ സഖ്യസർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ മുതൽ ഉള്ളതാണ്.

Story Highlights: Congress suspended 3 MLAs arrested in Howrah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here