കരുവന്നൂർ ക്രമക്കേട് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അറിവോടെയെന്ന് കുപ്രചരണം; ജില്ലാ സെക്രട്ടറി എം എം വർഗീസ്

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ അറിവോടെയാണ് എന്നത് കുപ്രചരണമെന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ്. കരുവന്നൂരിൽ നടന്നത് വൻ വെട്ടിപ്പ് എന്ന് പാർട്ടിക്ക് ബോധ്യമുണ്ട്. സി കെ ചന്ദ്രന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി.
കൃത്യമായി പാർട്ടി അന്വേഷണം നടത്തി നടപടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് ഒരു തരത്തിലും വീഴ്ചയുണ്ടായിട്ടില്ല. ക്രമക്കേടിൽ പങ്കാളിത്തമുള്ള പാർട്ടി അംഗങ്ങളെ പുറത്താക്കിയിട്ടുണ്ട്. നിക്ഷേപത്തുക സിപി ഐ എം അനുഭാവികൾക്ക് മാത്രം നൽകുന്നുവെന്ന ആരോപണം തെറ്റാണെന്നും എം എം വർഗീസ് വ്യക്തമാക്കി.
അതേസമയം കരുവന്നൂര്‍ തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നാണ് മുന്‍ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രന്‍ പറഞ്ഞത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഭരണസമിതിയാണ് എല്ലാത്തിനും ഉത്തരവാദി. ക്രമക്കേട് കാട്ടിയവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. താന്‍ ബാങ്കിന്റെ കാര്യങ്ങളില്‍ ഇടപെടാറില്ല. സെക്രട്ടറിയാണ് ബാങ്കിന്റെ കാര്യങ്ങളില്‍ പൂര്‍ണ്ണ ഉത്തരവാദി. താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്നും സി.കെ.ചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: District Secretary MM Varghese On Karuvannur Bank Fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here