Advertisement

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് മുട്ടയും പാലും

July 31, 2022
Google News 2 minutes Read
kerala includes milk and egg anganwadi menu

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്. ( kerala includes milk and egg anganwadi menu )

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികളിലെ പോഷകാഹാര നിലവാരം ഉയർത്താനും സുസ്ഥിര വികസനം കൈവരിക്കുന്നതിനുമായാണ് നടപടി.

Read Also: ദിവസവും പാല് കുടിച്ചാൽ ലഭിക്കുന്ന 4 പ്രധാന ഗുണങ്ങൾ

തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരു ഗ്ലാസ് പാല് വീതം ഓരോ കുട്ടിക്കും ലഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും ലഭിക്കും. അങ്കണവാടികളിലെ മൂന്ന് മുതൽ ആറ് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പാലും മുട്ടയും നൽകുന്നത്.

Story Highlights: kerala includes milk and egg anganwadi menu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here