Advertisement

ഇ.ഡി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ; ഛത്തീസ്ഗഡ് മുഖ്യമന്ത്രി

August 1, 2022
2 minutes Read
ED only targets opposition says bhupesh baghel

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. രാജ്യത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു.(ED only targets opposition says bhupesh baghel)

ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഭൂപേഷ് ബാഗലിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ അത്തരം നടപടികള്‍ നേരിടേണ്ടിവരുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ലോക്‌സഭയിലെ പ്രതിഷേധം: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

‘കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമാണ്. അതിന്റെ ഉദാഹരണങ്ങള്‍ പണ്ടുമുതലേ കാണാം. ഇ.ഡിയുടെ എട്ട് വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ചാല്‍ അവര്‍ പ്രതിപക്ഷ നേതാക്കളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് മനസിലാകും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇഡി പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇതിനര്‍ത്ഥം’. ഭൂപേഷ് ബാഗല്‍ വിമര്‍ശിച്ചു.

Story Highlights: ED only targets opposition says bhupesh baghel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top