Advertisement

കണ്ണൂരില്‍ ഉരുള്‍പൊട്ടലെന്ന് സംശയം; ചാവക്കാട് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി

August 1, 2022
Google News 1 minute Read
Landslide suspected in Kannur heavy rain

കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. വാഹന ഗതാഗതം തടസപ്പെട്ടു.

മഴ തുടരുന്നതിനിടെ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. സന്തോഷ്, മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരെയാണ് കാണാതായത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയും തെരച്ചില്‍ തുടരും.

Read Also: കനത്ത മഴ; ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമില്ല

സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

Story Highlights: Landslide suspected in Kannur heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here