കാൾ മാർക്സ് മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല; വിവാദ പരാമർശവുമായി എം.കെ മുനീർ

കാൾ മാർക്സിനെതിരെ അധിക്ഷേപവുമായി എം.കെ മുനീർ എം.എൽ.എ. കോഴിക്കോട് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേ യാണ് എം.കെ മുനീർ കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മാർക്സിനെപ്പോലെ ഇത്രയും വൃത്തിഹീനമായ മനുഷ്യൻ ഈ ഭൂലോകത്ത് വേറേ ഉണ്ടായിട്ടില്ല, മദ്യത്തിന് അടിമയായിരുന്നു അദ്ദേഹം തുടങ്ങിയ പരാമർശങ്ങളാണ് മുനീർ നടത്തിയത്. കുളിക്കില്ല, പല്ല് തേയ്ക്കില്ല, കുപ്പായം മാറ്റില്ല തുടങ്ങിയവയാണ് മാർക്സിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ( MK Muneer with controversial remarks against Karl Marx )
Read Also: മത സൗഹാർദത്തിനായി സഞ്ചരിച്ച വ്യക്തി, വിശ്രമമില്ലാത്ത ജീവിതം, വലിയ നാഥനെയാണ് നഷ്ടമായത്: എം.കെ മുനീർ
കാൾ മാർക്സിന്റെ ഭാര്യയും വീട്ടുജോലിക്കാരിയായ ഹെലൻ ദമൂത്തും ഒരുമിച്ചാണ് ഗർഭിണിയായത്. വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാൾ മാർക്സിനെ വാർത്തുവെച്ചതുപോലെയാണ്. ഇതൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീർ പറയുന്നു. ലിംഗ സമത്വത്തിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എം.കെ മുനീർ രംഗത്തെത്തുകയും ചെയ്തു. തൻ്റെ പ്രസ്താവന ലിംഗ സമത്വ തിന് എതിരല്ല. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകൾ നടത്തുന്നതെന്നും എംകെ മുനീർ പറഞ്ഞു.
ആൺ വസ്ത്രം പെണ്ണ് ഇടുമ്പോൾ ലിംഗ സമത്വം ആകുന്നത് എങ്ങനെയെന്നും, പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു എംകെ മുനീറിന്റെ നേരത്തേയുള്ള പരാമർശം. ഇന്നലെ നടത്തിയ പ്രസ്താവന.
വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്നും കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി.
Story Highlights: MK Muneer with controversial remarks against Karl Marx
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here