ഉറക്കമുണർന്ന ഉടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ ? ആരോഗ്യ വിദഗ്ധർക്ക് ചിലത് പറയാനുണ്ട്

നന്നായി ഉറങ്ങിയെഴുനേറ്റ് ഉടൻ കടുപ്പത്തിൽ ഒരു ചായ. ഹാ..! ഇതിലും സന്തോഷമെന്തുണ്ട് ? ചായപ്രേമികൾ ചായ ഒരു വികാരമാണ്. ദിവസത്തിൽ എത്ര തവണ ചായ കിട്ടിയാലും അവരത് കുടിക്കുകയും ചെയ്യും. എന്നാൽ ഉറക്കമെഴുനേറ്റയുടൻ ചായ കുടിക്കുന്നത് നല്ലതാണോ ? അല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഉറക്കമുണർന്ന് ആദ്യം കുടിക്കുന്നത് ചായയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ ആസിഡ് ആൽകലൈൻ ബാലൻസിനെ അത് അസ്ഥിരപ്പെടുത്തും. ചായയിൽ അടങ്ങിയിരിക്കുന്ന തിയോഫിലിൻ നിർജലീകരണത്തിന് കാരണമാവുകയും മലബന്ധം ഉണ്ടാക്കുകയും ചെയ്‌തേക്കാം.
ആദ്യം ചായ കുടിച്ച ശേഷം മറ്റ് ഭക്ഷണങ്ങൾ കഴിച്ചാൽ അതിലെ പോഷകങ്ങൾ ശരീരത്തിന് ആകിരണം ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കും.
Read Also: കാപ്പി നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നതെങ്ങനെ ?
സെലിബ്രിറ്റി ന്യൂട്രീഷ്ണിസ്റ്റ് രുജുത ദിവേകറിന്റെ അഭിപ്രായം പ്രകാരം രാവിലെ എഴുനേറ്റയുടൻ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഉറക്കമുണർന്ന് 15 നും 20 മിനിറ്റിനും മധ്യേ വെള്ളം കുടിക്കാം.
Story Highlights: harmful effects of having morning tea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here