ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; യുവാവ് മലപ്പുറത്ത് ചികിത്സയില്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. (one more monkeypox case reported in malappuram )
യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും നിരീക്ഷണത്തിലാണ്. യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നിലവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കുരങ്ങുവസൂരി കേസാണിത്.
Story Highlights: one more monkeypox case reported in malappuram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here