Advertisement

യു.എ.ഇയിൽ ഇന്ധനവില കുറച്ചു; പുതിയ നിരക്ക് നിലവിൽ വന്നു

August 2, 2022
Google News 3 minutes Read

യു.എ.ഇയിൽ ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. ഇന്നലെ മുതൽ പുതിയ നിരക്ക് നിലവിൽ വന്നു. സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസിൽ നിന്ന് 4 ദിർഹം 03 ഫിൽസായി. കഴിഞ്ഞമാസം 4 ദിർഹം 52 ഫിൽസ് വിലയുണ്ടായിരുന്ന സ്‌പെഷൽ പെട്രോളിന്റെ വില 3 ദിർഹം 92 ഫിൽസായി.(UAE fuel prices drop by 60 fils per liter in August)

ഇ പ്ലസ് പെട്രോളിന്റെ വില 4 ദിർഹം 44 ഫിൽസിൽ നിന്ന് 3 ദിർഹം 84 ഫിൽസായി. ഡീസൽ വില 4 ദിർഹം 76 ഫിൽസിൽ നിന്ന് 4 ദിർഹം 14 ഫിൽസായി കുറച്ചു. ഫുൾടാങ്ക് പെട്രോൾ അടിക്കുമ്പോൾ കഴിഞ്ഞമാസത്തേക്കാൾ 35 ദിർഹത്തിന്റെ കുറവ് ലഭിക്കുന്നുണ്ട് എന്നതാണ് ആശ്വാസകരം. ഉയരുന്ന ജീവിത ചെലവ് പിടിച്ചു നിർത്താൻ പുതിയ തീരുമാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

വില ഈ മാസം വർധിക്കുമോ എന്ന ആശങ്കകൾ നിലനിൽക്കെയാണ് വില കുറക്കാനുള്ള തീരുമാനം പുറത്തുവന്നത്. ഉയർന്ന ഇന്ധനവില രാജ്യത്തെമ്പാടും അവശ്യസാധനങ്ങളുടെ വിലയിലും കുതിപ്പുണ്ടാക്കി. ഇന്ന് മുതൽ ചായക്ക് വരെ വില വർധിപ്പിക്കുകയാണെന്ന് സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ധനവില കുറക്കുന്നു എന്ന തീരുമാനം എത്തിയത്.

Story Highlights: UAE fuel prices drop by 60 fils per liter in August

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here