കണ്ണിൽ ഇടക്കിടെ ചൊറിച്ചിലുണ്ടോ?; എങ്കിൽ നിങ്ങളറിയേണ്ടത്

കണ്ണിൽ ഇടക്കിടെയുണ്ടാവുന്ന ചൊറിച്ചിൽ നമ്മളിൽ പലരും അനുഭവിക്കാറുണ്ട്. പ്രധാനമായും അലർജിയാണ് കണ്ണിലെ ചൊറിച്ചിലിനു കാരണം. ഒക്കുലാർ അലർജി എന്ന ഈ അവസ്ഥ സാധാരണയാണ്. ഡ്രൈ ഐ സിൻഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, മേക്കപ്പ്, പൊടിപടലങ്ങൾ തുടങ്ങിയവയുമായി സമ്പർക്കമുണ്ടാവുമ്പോൾ കണ്ണിൽ ചൊറിച്ചിലുണ്ടായേക്കാം. ഇതിനോട് ശരീരം പ്രതികരിക്കുന്നത് ഹിസ്റ്റമിൻ എന്ന രാസദ്രാവകം പുറപ്പെടുവിച്ചാണ്. ഇതോടെ കണ്ണിലും ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിച്ച് നാഡികളിൽ അസ്വസ്ഥത അനുഭവപ്പെടും. ഇതാണ് ചൊറിച്ചിലിനുള്ള കാരണം. ഇത് മൂലം കണ്ണുനീരുണ്ടാവും. ഉള്ളിൽ പോയ പ്രശ്നക്കാരനെ പുറത്താക്കുകയാണ് ഇതിലൂടെ ശരീരം ലക്ഷ്യമിടുന്നത്.
ചില പ്രത്യേക പദാർത്ഥങ്ങളോടുള്ള അലർജിയും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാക്കാറുണ്ട്. ഈ അലർജി കാരണം കണ്ണിന്റെ ഉപരിതലത്തിൽ വീക്കം ഉണ്ടാവുകയും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. ഇതും ചൊറിച്ചിലിനു കാരണമാവും. കോണ്ടാക്ട് ലെൻസ് അലർജി, കൺപോളകളുടെ വീക്കം, സിഗരറ്റ് പുകയോ മറ്റ് വാതകങ്ങളോ കണ്ണിൽ പോയാലുള്ള ബുദ്ധിമുട്ട് ഇവയൊക്കെ ചൊറിച്ചിലിനുള്ള മറ്റ് ചില കാരണങ്ങളാണ്.
കണ്ണിൽ ചൊറിച്ചിലുണ്ടാവുമ്പോൾ വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകാം. കണ്ണ് തിരുമരുത്. കണ്ണിനുള്ളിലെന്തെങ്കിലും പോയാൽ അത് നീക്കം ചെയ്യാം. വീടിനുള്ളിലേക്ക് പൊടി പ്രവേശിക്കുന്നത് തടയാനുള്ള മുൻകരുതലുകളെടുക്കണം. വളർത്തുമൃഗങ്ങളെ കിടപ്പുമുറിയിൽ കയറ്റാതിരിക്കുക. അവയെ തൊട്ടാൽ കൈ സോപ്പുപയോഗിച്ച് കഴുകുക.
Story Highlights: allergic reaction eyes important
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here